kuay h[w: tKmhnµ¨manbpsS h[in£ kp{]owtImSXn Ggv hÀjw ITn\ XShm¡n; C\n in£ 16 amkw am{Xw

soumya
ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴ് വര്‍ഷം കഠിന തടവായി കോടതി ശിക്ഷ ചുരുക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പറ്റിയ പരാജയമാണ് ശിക്ഷ ഏഴ് വര്‍ഷം മാത്രമായി ചുരുങ്ങാന്‍ കാരണം. ട്രെയിന്‍ കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കയറി സൗമ്യയെ അടിച്ചു പരുക്കേല്‍പിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് മാത്രമാണ് പരമാവധി ശിക്ഷയായ ഏഴു വര്‍ഷം കോടതി നല്‍കിയത്. 397ആം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കല്‍ 447ആം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളിലെ ശിക്ഷകള്‍ മാത്രമാണ് പ്രതിക്ക് വിധിച്ചത്. തടവ് അനുഭവിക്കുന്നത് മുതല്‍ ഏഴു വര്‍ഷത്തേക്കാണ് ശിക്ഷ എന്നിരിക്കെ ഗോവിന്ദച്ചാമി ഇനി 16 മാസത്തോളം മാത്രമേ ജയിലില്‍ കഴിയേണ്ടി വരികയുള്ളൂ. ഗോവിന്ദച്ചാമി സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് പോലും പ്രതിക്ക് ശിക്ഷ വിധിച്ചില്ല. പ്രോസിക്യൂഷന്റേയും പൊലീസിന്റേയും പരാജയമാണ് സുപ്രീംകോടതിയില്‍ കാണാനായത്. അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് തെളിവുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴാണ് ശിക്ഷ ഏഴ് വര്‍ഷംചുരുങ്ങിയത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ വെച്ച് സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം പ്രതി ഗോവിന്ദചാമി മാനഭംഗപ്പെടുത്തിയെന്നാണു മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *