s_mt¡m ldmw X«ns¡m­pt]mb 200 s]¬Ip«nIfn 21 t]sc tamNn¸n¨p

bokho-haram-1
ലാഗോസ്: രണ്ട് വര്‍ഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ 200 പെണ്‍കുട്ടികളില്‍ 21 പേരെ തീവ്രവാദികള്‍ മോചിപ്പിച്ചു. നൈജീരിയന്‍ ഗവണ്‍മെന്റും ബൊക്കോ ഹറാമും തമ്മില്‍ സ്വിറ്റ്‌സര്‍ലാന്റിന്റേയും റെഡ് ക്രോസിന്റേയും മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. പകരം തടവില്‍ കഴിഞ്ഞിരുന്ന നാല് ബോക്കോ ഹറാം ഭീകരരെ മോചിപ്പിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിന് യുഎസ് പ്രഥമ വനിത മിഷേല ഒബാമ അടക്കം നിരവധി പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ബ്രിംഗ്ബാക്ക് ഔവര്‍ ഗേള്‍സ് എന്ന ഹാഷ്ടാഗിലായിരുന്നു ക്യാംപയിനിംഗ് ലോകത്താകമാനം നടന്നത്. പക്ഷെ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലേക്ക് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. 2014 ഏപ്രില്‍ 14നാണ് ബൊര്‍ണോയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും ബൊക്കോ ഹറാം പോരാളികള്‍ക്ക് വിവാഹം കഴിച്ചുനല്‍കുകയോ അടിമകളായി വില്‍ക്കുകയോ ചെയ്യുമെന്ന് സംഘടനയുടെ നേതാവ് അബുബക്കര്‍ ഷെകൗ മുന്നറിയിപ്പ് നല്‍കിയിരുന്നൂ.ഏതാനും മാസങ്ങള്‍ക്കു ശേഷം സംഘത്തില്‍ നിന്ന് 57 കുട്ടികള്‍ രക്ഷപ്പെട്ടതായും അവശേഷിക്കുന്ന 219 പേര്‍ തടവറയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ 21 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *