amthmbnÌpIÄ sImÃs¸« kw`h¯n PpUojy At\zjW¯n\vBhiys¸«v apJya{´n¡v kp[ocsâ I¯v

mavoyist-malappuram
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ കത്ത്. പൊലീസ് നടപടിയെക്കുറിച്ച് സംശയങ്ങളും ദുരൂഹതകളും ഉയര്‍ന്നു വരുന്ന സഹചര്യത്തില്‍ പൊലീസിന്റെ തന്നെ മറ്റൊരു വിഭാഗമായ ക്രൈം ബ്രാഞ്ച് ഇക്കാര്യം അന്വേഷിച്ചാല്‍ അതിനു വിശ്വാസ്യത ഉണ്ടാവില്ല. അതുപോലെ സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ സബ് കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണം നിഷ്പക്ഷമാകുമെന്ന് സ്വാഭാവികമായി ജനങ്ങള്‍ കരുതില്ലെന്നും സുധീരന്‍ വ്യക്തമാക്കി. സംഭവത്തിന്റെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരേയോ ലഭ്യമല്ലെങ്കില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരെയോ അന്വേഷണ കമ്മീഷനായി നിയമിക്കുന്നതാണ് ഉചിതമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *