tUmWÄUv {Sw]nsâ D]tZiI kanXnbn s]]v-kntIm sNbÀam³ C{µ \qbnbpw

indra-nooyi
വാഷിംഗ്ടണ്‍ :ഡോണള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ പെപ്‌സികോ ചെയര്‍മാന്‍ ഇന്ദ്ര നൂയിയും. സാമ്പത്തിക അജന്‍ഡ നിശ്ചയിക്കുന്ന സ്ട്രാറ്റജിക് ആന്‍ഡ് പോളിസി ഫോറത്തിലാണ് ഇന്ദ്ര നൂയിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. . 61 കാരിയായ ഇന്ദ്ര നൂയി മാത്രമാണ് പ്രസിഡന്റിന്റെ സ്ട്രാറ്റജിക് ആന്‍ഡ് പോളിസി ഫോറത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ്. ബ്ലാക്‌സ്റ്റോണ്‍ കമ്പനി സിഇഒ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍ നയിക്കുന്ന സമിതിയില്‍ ഇന്ദ്ര നൂയിയെ കൂടാതെ, ജാക്ക് വെല്‍ഷ്, ട്രാവിസ് കലാനിക്, ജാമി ഡിമണ്‍, മേരി ബേറ തുടങ്ങിയവരും അംഗങ്ങളാണ്. 2017 ജനുവരി 20നു മുമ്പ് കൂടുതല്‍ വ്യവസായ പ്രമുഖരെ ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കുമെന്നും ട്രംപിന്റെ ഓഫീസ് അറിയിച്ചു. സര്‍ക്കാരിന്റെ നയം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, ഉത്പാദനക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ സമിതി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ട്രംപ് ക്യാംപ് പറയുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *