{]mbs¯t¸mepw shÃphnfn¨v tIcf »mkv–tägv–kn\pÅ ]n´pWbpambn FwFw temd³kv

isl
കൊച്ചി: . പ്രായത്തെപ്പോലും വെല്ലു വിളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള പിന്തുണ അറിയിച്ചുകൊണ്ട് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എംഎം ലോറന്‍സ്. രാഷ്ട്രീയക്കാരന്റെ കുപ്പായത്തില്‍ മാത്രമേ സഖാവ് എംഎം ലോറന്‍സിനെ നമ്മള്‍ കണ്ടിട്ടുള്ളൂ. ഐഎസ്എല്‍ ഫൈനലില്‍ കേരളത്തിന്റെ മഞ്ഞപ്പട പന്തുതട്ടാനിറങ്ങുമ്പോള്‍ ഇടതുരാഷ്ട്രീയത്തിലെ കാര്‍ക്കശ്യക്കാരന് പതിവു വേഷത്തേക്കാള്‍ പ്രിയം ഈ മഞ്ഞക്കുപ്പായം തന്നെ. ലോകഫുട്‌ബോള്‍ രംഗത്ത് ബ്രസീലാണ് സഖാവിന്റെ പ്രിയപ്പെട്ട ടീം. ബ്രസീലിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞയും നീലയുമണിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചരിത്രം കുറിക്കാന്‍ ഇറങ്ങുമ്പോള്‍ എണ്‍പത്തിയാറാം വയസിലും ചുറുചുറുക്കോടെ സഖാവ് മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. തിരിഞ്ഞും മറിഞ്ഞും അടിച്ചു. ഈ വേഷത്തില്‍ തന്നെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലേക്ക് എന്നാണ് സഖാവിന്റെ ആലോചന.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *