kn_nsF ta[mhn: {][m\a{´n \tc{µtamZnbpsS A[y£Xbn ske£³ ]m\ \msf tbmKw tNcpw

cbi
ദില്ലി : കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് പുതിയ മേധാവിയെ കണ്ടെത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ പാനല്‍ നാളെ യോഗം ചേരും. ലോക്‌സഉഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നിലവില്‍ 45 ഓളം ഐപിഎസ് ഓഫീസര്‍മാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അനില്‍ സിന്‍ഹ ഡിസംബര്‍ രണ്ടിന് വിരമിച്ചതിനെത്തുടര്‍ന്ന് സിബിഐ മേധാവി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇതേത്തുടര്‍ന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ ഇടക്കാല മേധാവിയായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താനയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *