kwØm\w t\cnSp¶ ISp¯ shÃphnfn t\m«v \ntcm[\hpw hcĨm `ojWnbpamsW¶v apJya{´n

pinarai
തൃശൂര്‍: സംസ്ഥാനം നേരിടുന്ന കടുത്ത വെല്ലുവിളി നോട്ട് നിരോധനവും വരള്‍ച്ചാ ഭീഷണിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രതിസന്ധികള്‍ വൈകാതെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വിഹിതം ചെലവഴിക്കുന്നത് അവസാനത്തെ മൂന്ന് മാസത്തേക്ക് മാറ്റിവെക്കുന്ന രീതി തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നവകേരളത്തിന് ജനകീയാസൂത്രണം’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന പദ്ധതി സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി വിഹിതം ക്രമാനുഗതമായ രീതിയില്‍ ചെലവഴിക്കുന്ന രീതിയാകണം ഇനിയുണ്ടാകേണ്ടത്. അവസാനമാസത്തേക്ക് പണം ചെലവിടുന്ന രീതി അവസാനിപ്പിക്കണം. അധികാര വികേന്ദ്രീകരണത്തില്‍ അഴിമതി തടയുന്നതിനുള്ള ജാഗ്രതയുണ്ടാകണം. കക്ഷി രാഷ്ട്രീയത്തിന്റെ തര്‍ക്കവിതര്‍ക്കതങ്ങള്‍ക്ക് മറ്റു വേദികളെ ഉപയോഗപ്പെടുത്തണം. കേരളത്തിന്റെ പൊതുനന്മക്കും വികസനത്തിനും കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *