bpUnF^n \n¶v IqSpX AIew ]men¡m³ Xocpam\n¨v amWn tIm¬{Kkv

mani
തിരുവനന്തപുരം: നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി തുടരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ നീക്കങ്ങളേയും പിന്തുണയ്‌ക്കേണ്ടതില്ലെന്നും തീരുമാനമുണ്ട്. ഭരണസ്തംഭനം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ മാണി ഗ്രൂപ്പ് സഭയില്‍ തുടര്‍ന്നത് ഈ തീരുമാനപ്രകാരമായിരുന്നു. പ്രത്യേക ബ്ലോക്കായാണ് മാണി ഗ്രൂപ്പ് സഭയില്‍ ഇരിക്കുന്നത് എങ്കിലും പ്രതിപക്ഷകക്ഷി എന്ന നിലയില്‍ യുഡിഎഫിന്റെ പൊതുനിലപാടുകളുമായി ഒത്തു നീങ്ങിയിരുന്നു. ഈ നിലാപാടിനാണ് പുതിയ തീരുമാനത്തോടെ മാറ്റമുണ്ടായിരിക്കുന്നത്. കാരുണ്യ പദ്ധതി റദ്ദാക്കുന്നതിനെതിരെ കെഎം മാണി സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസം നടത്തിയിരുന്നു. എന്നാല്‍ ഉപവാസ സ്ഥലത്തേക്ക് യുഡിഎഫിലെ ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. ഇതാണ് മാണിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ യുഡിഎഫിന്റെ വിശദീകരണം മറ്റൊന്നാണ്. കോട്ടയം ജില്ലയില്‍ നടന്ന രണ്ട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. സിപിഎമ്മുമായി മാണി ഗ്രൂപ്പ് ഉണ്ടാക്കിയ രഹസ്യ ധാരണയാണ് ഈ വിജയങ്ങള്‍ക്ക് പിന്നില്‍ എന്നാണ് യുഡിഎഫിന്റെ നിരീക്ഷണം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *