tIcf¯n F¯m³ klmbn¨hÀ¡v \µn ]dªv ]nUn]n sNbÀam³ AÐpÄ \mkÀ aAvZ\n.


കൊച്ചി: കേരളത്തില്‍ എത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. നീതിയുടേയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്നുള്ള ഇടപെടലാണ് കേരള സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കേരളത്തില്‍ എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മഅ്ദനി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മഅ്ദനി. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എംപി, ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഇത് അവര്‍ മഅ്ദനിയുടെ പക്ഷത്ത് നിന്നുകൊണ്ട് ചെയ്ത കാര്യമല്ല, നീതിയുടേയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്നുകൊണ്ടുള്ള ഇടപെടലാണ് ഇവര്‍ നടത്തിയത്. മഅ്ദനി പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *