D]sXcsªSp¸n IpÂkqw \hmkn\v hnPbw


ലാഹോര്‍ : പാകിസ്താനിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യയും, പാകിസ്താന്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയുമായ കുല്‍സൂം നവാസിന് വിജയം. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ -ഇന്‍സാഫ് പാര്‍ട്ടിയുടെ ഡോ. യാസ്മിന്‍ റഷീദിനെ 13,268 വോട്ടുകള്‍ക്കാണ് കുല്‍സൂം പരാജയപ്പെടുത്തിയത്. പനാമ ഗേറ്റ് അഴിമതിയില്‍ കുരുങ്ങിയ നവാസ് ഷെരീഫിനെ പാക് സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് എന്‍എ-120 മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂലൈ 28 നാണ് നവാസ് ഷെരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കുല്‍സൂം നവാസ് 59,413 വോട്ടുകള്‍ നേടിയപ്പോള്‍, യാസ്മിന്‍ റാഷിദ് 46,145 വോട്ടുകള്‍ നേടി. മില്ലി മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി യാക്കൂബ് ഷേഖാണ് മൂന്നാമതെത്തിയത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഫൈസല്‍ മിറിന് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. അര്‍ബുദ രോഗബാധിതയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുല്‍സും നവാസ് ലണ്ടനില്‍ ചികില്‍സയിലാണ്. അതിനാല്‍ കുല്‍സുമിന്റെ മകള്‍ മറിയമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിച്ചത്. വിജയത്തില്‍ മറിയം വോട്ടര്‍മാരോട് നന്ദി പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *