lnamN {]tZin _nsP]nbpsS apJya{´n Pbdmw Xm¡qÀ


ദില്ലി: ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി ജയറാം താക്കൂറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗമാണ് ജയ്റാം താക്കൂറിനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തെങ്കിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. കേന്ദ്രമന്ത്രി ജെപി നദ്ദയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ജയറാം താക്കൂറിനെ തെരഞ്ഞെടുക്കുകയായിരുന്നു. മാന്‍ഡിയില്‍ നിന്നുള്ള എംഎല്‍എയാണ് താക്കൂര്‍. കേന്ദ്രനിരീക്ഷകരായ നിര്‍മലാ സീതാരാമന്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമസഭാ കക്ഷിയോഗം ചേര്‍ന്നത്. അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള താക്കൂര്‍ നേരത്തെ സംസ്ഥാനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായത്. ഹിമാചല്‍പ്രദേശിലെ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്ന താക്കൂര്‍ അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *