at\mPntâXv cm{ãob sIme]mXIamsW¶v kn_nsF


കണ്ണൂര്‍: ബിഎംഎസ് നേതാവ് പയ്യോളി മനോജിന്റെ വധക്കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ജനുവരി പത്തുവരെ 12 ദിവസത്തേക്കാണ് പ്രതികളുടെ സിബിഐ കസ്റ്റഡി. കഴിഞ്ഞ ദിവസമാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിഐടിയു പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. ലോക്കല്‍ കമ്മറ്റിയുടെ തീരുമാനം ഏരിയാ കമ്മറ്റിയുടെ അനുമതിയോടെ നടപ്പിലാക്കുകയായിരുന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അറസ്റ്റിലായവരില്‍ രണ്ട് പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മറ്റ് രണ്ട് പേര്‍ മുഖ്യആസൂത്രകരുമാണ്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. അത് വിചാരണയിലൂടെ തെളിയേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *