cm{ãob {]thi\ {]Jym]\w \S¯n cP\nIm´v; eIv–jyw kz´w ]mÀ«n


ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം അധികാരമോഹമല്ലെന്നും നിലവിലെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തും. സിനിമയില്‍ തന്റെ കര്‍ത്യവ്യങ്ങള്‍ പൂര്‍ത്തിയായി ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. രാഷ്ട്രീയ പ്രഖ്യാപനം കാലത്തിന്റെ ഇനിവാര്യതയെന്നും താരം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നാലു ദിവസമായി തുടരുന്ന ആരാധക സംഗമത്തില്‍ വെച്ചാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം അറിയിച്ചത്. നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *