പ്രഭാതവാർത്ത breaking news

a[phnsâ sIme]mXI¯n h\w hIp¸v Poh\¡mÀ¡v ]¦növ h\w hnPne³kv dnt¸mÀ«v.


പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ലന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോൾ വനം വകുപ്പ് വാഹനം അകമ്പടി പോയിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. മധുവിനെ ആൾകൂട്ടത്തിനു കാണിച്ചുകൊടുത്ത മരയ്ക്കാർ എന്ന വ്യക്തി , ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അല്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഹെഡ് ഒാഫ് ഫോറസ്റ്റിനു കൈമാറി . മധുവിന്റെ മരണം സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുകയാണ്. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും. ചിണ്ടക്കിയില്‍ മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *