പ്രഭാതവാർത്ത breaking news

ImÀ¯n NnZw_cs¯ kn_nsF IÌUnbn hnSm\pÅ ZnÃn sslt¡mSXn Xocpam\w DNnXamsW¶v kp{_ÒWy³ kzman.


ദില്ലി: കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള ദില്ലി ഹൈക്കോടതി തീരുമാനം ഉചിതമാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കാര്‍ത്തിയുടെ അറസ്‌റ്റോടെ കേസില്‍ ചിദംബരത്തിന്റെ പങ്ക് പുറത്തുവരുമെന്നും വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സ്വാമി വ്യക്തമാക്കി. കാര്‍ത്തിയെ ഈ മാസം ആറുവരെ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്, പ്രൊജക്ടിന് അനുമതി നല്‍കിയത് പി ചിദംബരമായിരുന്നു. അഞ്ച് കോടിയുടെ പദ്ധതി ചിദംബരം ഉള്‍പ്പെട്ടതോടെ 305 കോടി രൂപയ്ക്ക് മുകളില്‍ കടക്കുകയായിരുന്നു, സ്വാമി ആരോപിച്ചു. കേസില്‍ പരാമര്‍ശിക്കുന്ന സ്ഥാപനങ്ങളുമായി കാര്‍ത്തിക്ക് യാതൊരു ബന്ധവുമില്ലെന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ പ്രസ്താവനയും സ്വാമി തള്ളിക്കളഞ്ഞു. ചോദ്യം ചെയ്യലുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്നും, വിശദമായ ചോദ്യം ചെയ്യലിനായി 15 ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടുമായിരുന്നു സിബിഐ, കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐയുടെ വാദം കേട്ട കോടതി കാര്‍ത്തിയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. >ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കാര്‍ത്തിയെ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ വിമാനത്താവളത്തില്‍ വെച്ചാണ് സിബിഐ അറസ്റ്റ് ചെയ്യുന്നത്. പി ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്ന് അനുമതി ലഭിക്കാന്‍ കാര്‍ത്തി ഇടപെട്ടുവെന്നാണ് കേസ്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *