IÀZn\mÄ tPmÀPv Bet©cn kaÀ¸n¨ A¸o ]cnKWn¡p¶Xv shffnbmgvNt¯¡v amän.


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാര്‍ച്ച് ആറിനായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് എങ്ങനെ അന്വേഷിക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്. അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവില്‍ നിയമോപദേശം തേടിയ ശേഷം മാര്‍ച്ച് 12 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു ജോസഫ് എന്നിവരാണ് രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *