tIcf¯nse 2,327 hml\§Ä ]pXpt¨cnbn hymPhnemk¯n cPnÌÀ sNbvXXmbn a{´n FsI iio{µ³


തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി എകെ ശശീന്ദ്രന്‍. നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഹരിപ്പാടിനെ കേരളത്തിലെ ആദ്യ തരിശുരഹിത മണ്ഡലമാക്കി മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു. അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ അടയ്‌ക്കേണ്ട നികുതിയെപ്പറ്റി ബജറ്റ് അവതരണത്തില്‍ പരാമര്‍ശിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേരളത്തില്‍ അടയ്‌ക്കേണ്ട നികുതി അടയ്ക്കുന്നപക്ഷം പിഴ ഈടാക്കുന്നതില്‍ നിന്നും നിയമനടപടിയില്‍ നിന്നും ഒഴിവാകാന്‍ വാഹന ഉടമകള്‍ക്ക് കഴിയുമെന്നും ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം 24 വാഹനഉടമകള്‍ ഇത്തരത്തില്‍ നികുതിയടച്ച് വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കോടി ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അറുനൂറ്റി ഇരുപത്തിയഞ്ച് രൂപയാണ് നികുതിയിനത്തില്‍ കേരളത്തിന് ലഭിച്ചത്. ബിജിമോള്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഗതാഗതമന്ത്രി രേഖകള്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. 100 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുത്ത് കൃഷി ആരംഭിച്ചാല്‍ കേരളത്തിലെ ആദ്യ തരിശുരഹിത മണ്ഡലമായി ഹരിപ്പാട് മാറുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *