FdWmIpfw A¦amen AXncq]XbpsS `qan CS]mSn ]cmXn¡mc\mb ssj³ hÀKoknsâ samgnsbSp¯p


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലുപേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്റെ മൊഴി എടുത്തിരിക്കുന്നത്. എന്നാല്‍ കര്‍ദിനാളിന്റെ അപ്പീലില്‍ ഹൈക്കോടതി നടപടി എന്താകും എന്നറിഞ്ഞതിന് ശേഷമേ തുടര്‍ നടപടിയുണ്ടാകൂ. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു ജോസഫ് എന്നിവരാണ് രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍. ഐപിസി 120 (ബി)-ഗൂഢാലോചന, 406-വിശ്വാസവഞ്ചന, 415-ചതി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മാര്‍ച്ച് ആറിനായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടത്. അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷം മാര്‍ച്ച് 12 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *