temIv–k`mþ \nbak`m aÞe§fnte¡v \S¶ D]sXcsªSp¸pIfnse thms«®Â C¶v


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ബാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. അടുത്ത വര്‍ഷം ലോക്‌സഭാ തെരെഞ്ഞുടുപ്പ് നടക്കാന്‍ ഇരിക്കെ ഉത്തര്‍പ്രദേശിലെയും, ബിഹാറിലെയും ഉപതെരെഞ്ഞെടുപ്പുകള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫുല്‍പുരില്‍ കൗശലേന്ദ്ര സിംഗ് പട്ടേലും ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയുമാണു ബിജെപി സ്ഥാനാര്‍ഥികള്‍. ഗോരഖ്പുരില്‍ പ്രവീണ്‍ കുമാര്‍ നിഷാദും ഫുല്‍പുരില്‍ നാഗേന്ദ്ര സിംഗ് പട്ടേലും ആണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഗോരഖ്പുരില്‍ സുരീത കരീമും ഫുല്‍പുരില്‍ മനീഷ്മിശ്രയും ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ആര്‍ജെഡി എംപി മുഹമ്മദ് തസ്ലിമുദീന്‍ ആന്തരിച്ചതിനെ തുടര്‍ന്നാണ് അറാറിയ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *