almcm{ã apJya{´n IÀjIÀ¡v th­n kzoIcn¨ Hcp Bizmk \S]Snbpw ]nWdmbn hnPb³ kzoIcn¡p¶nsöv Ip½\w


കൊച്ചി: മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ഉത്തരവാദികള്‍ മുന്‍ കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവെന്നും, മഹാരാഷ്ട്ര മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച ഏതെങ്കിലും ആശ്വാസക്ഷേമനടപടി കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പിണറായി വിജയന്‍ സ്വീകരിക്കുന്നില്ലെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

>മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ഉത്തരവാദികള്‍ ദീര്‍ഘകാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്സ്, എന്‍സിപി ഗവണ്‍മെന്റുകളാണ്. ബിജെപി ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച ഏതെങ്കിലും ആശ്വാസക്ഷേമനടപടി കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പിണറായി വിജയന്‍ സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളോടും അവര്‍ നടത്തുന്ന പ്രക്ഷോഭങ്ങളോടുമുള്ള മാതൃകാ സമീപനമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇത് ദേശീയ തലത്തില്‍ ബിജെപി തുടര്‍ന്ന് പോവുന്ന നയമാണ്.

അതേസമയം കര്‍ഷക പ്രക്ഷോഭങ്ങളോട് സിപിഐഎം നേതൃത്വത്തിലുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ സമീപനം എന്തായിരുന്നു? സിംഗൂരും നന്ദിഗ്രാമിലും വന്‍കിട കോര്‍പ്പറേറ്റുകളുമായി സലിം ഗ്രൂപ്പിന് വേണ്ടി കര്‍ഷക പ്രക്ഷോഭത്തെ തോക്ക് കൊണ്ട് നേരിട്ട ചരിത്രമല്ലേ സിപിഐഎമ്മിന് ഉള്ളത്? എത്ര കര്‍ഷകരാണ് കൊല ചെയ്യപ്പെട്ടത്? കേരളത്തില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ പിണറായി ഗവണ്‍മെന്റ് തയ്യാറാകുമോ? ഇതിനോടകം ആത്മഹത്യചെയ്ത കര്‍ഷകരുടെ കണക്ക് എന്തിന് മറച്ചുവെക്കുന്നു? റബ്ബര്‍ കര്‍ഷകര്‍ക്കും നെല്‍കര്‍ഷകര്‍ക്കും സംരക്ഷണം നല്‍കുമോ? കര്‍ഷകരുടെ വിളയ്ക്ക് അര്‍ഹമായ താങ്ങ് വില നല്‍കുമോ?

നെല്‍കര്‍ഷകരുടെ നെല്ല് യഥാസമയം സംഭരിക്കാത്തതിനാല്‍ പാടത്ത് കിടന്ന് നഷ്ടപ്പെടുകയാണ്. സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് വില നല്‍കിയിട്ടില്ല. 2006ല്‍ നടപ്പില്‍ വന്ന വനാവകാശ നിയമം എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. വനവിഭവങ്ങള്‍ സംഭരിയ്ക്കുന്നതിനും വനത്തില്‍ കൃഷി ചെയ്യുന്നതിനുമുള്ള അവകാശം വനവാസികള്‍ക്ക് നല്‍കുന്നതാണ് വനാവകാശ നിയമം. വനവാസികളെ പൗരന്‍മാരായി പരിഗണിക്കപ്പെടുന്ന ഈ നിയമം നടപ്പാക്കാന്‍ പിണറായി ഗവണ്‍മെന്റ് തയ്യാറാകുമോ?

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിയിക്കുന്നതാണ് എംപി വീരേന്ദ്രകുമാറിന്റെ കൂറ് മാറ്റം. ഇന്നലെ വരെ യുഡിഎഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാര്‍ ഒരു രാഷ്ട്രീയ കാരണങ്ങളും മുന്നോട്ട് വയ്ക്കാതെയാണ് കൂറുമാറ്റം നടത്തിയിരിക്കുന്നത്. ഇന്നലെ വരെ യുഡിഎഫിന്റെ രാജ്യസഭാ മെമ്പറായിരുന്ന അദ്ദേഹം അടുത്ത ദിവസം എല്‍ഡിഎഫിന്റെ രാജ്യസഭാ മെമ്പറായി മാറി. നേതാക്കളുടെ ഈ കൂറുമാറ്റം അടയാളപ്പെടുത്തുന്നത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ഗൂഢാലോചനയും ബിജെപി യെ പരാജയപ്പെടുത്തുന്നതിന് വോട്ട് കച്ചവടം നടത്തുന്ന ഇരു മുന്നണികളുടെ രാഷ്ട്രീയ പാരമ്പര്യവുമാണ്, കുമ്മനം കൂട്ടിച്ചേര്‍ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *