Iogmäqcnse hb¡nfnIfpsS kac¸´en\v kn]nF½pImÀ Xobn«p


ക​ണ്ണൂ​ർ: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തലിന് സിപിഐഎമ്മുകാര്‍ തീയിട്ടു. വ​യ​ൽ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് പ്രദേശത്ത് നേരത്തെ തമ്പടിച്ചിരുന്ന സിപിഎമ്മുകാര്‍ സമരക്കാരുടെ പന്തലിന് തീയിട്ടത്. പൊലീസ് നോക്കിനില്‍ക്കെയാണ് സമരപ്പന്തലിന് തീയിട്ടത്. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയാണ് സിപിഎമ്മിനോട് അഭിമുഖ്യമുള്ള പ്രദേശവാസികള്‍ ;വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം നടത്തുന്നത്. ഇന്ന് രാവിലെ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാന്‍ എത്തിയപ്പോഴാണ് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ആത്മാഹൂതി ഭീഷണിയുമായി കര്‍ഷകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം മണ്ണെണ്ണ കുപ്പികളും പിടിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭൂമി അളവ് അനുവദിക്കില്ലെന്നായിരുന്നു വയല്‍ക്കിളികളുടെ നിലപാട്. വയൽ നികത്തി ബൈപാസ് നിർമിക്കാനുള്ള നടപടികൾ നിർത്തി വെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു ഡപ്യൂട്ടി തഹസിൽദാറും തളിപ്പറമ്പ് ഡിവൈഎസ്പിയും സമരക്കാരുമായി ചർച്ച നടത്തി. നാളെ യോഗം വിളിക്കാമെന്ന് ജില്ലാ കലക്ടർ ഫോണിൽ വിളിച്ച് ഉറപ്പ് നൽകിയെങ്കിലും സമരക്കാർ വിസമ്മതിച്ചു. ബൈപാസിനുള്ള നടപടികൾ നിർത്തി വെക്കും വരും വയലിൽ തുടരുമെന്ന് വയൽക്കിളികൾ വ്യക്തമാക്കി എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെയാണ് സിപിഐഎമ്മുകാര്‍ പന്തലിന് തീയിട്ടത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *