_nlmdnse Pl\m_mZv \nbak`m D]sXcsªSp¸n BÀsPUn¡v hnPbw


പട്‌ന: ബിഹാറിലെ ജഹനാബാദ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് വിജയം. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു ജഹനാബാദ്. ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ ജെഡിയുവിന്റെ അഭിരാം ശര്‍മയെ ആണ് തോല്‍പ്പിച്ചത്. 35,036 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ആര്‍ജെഡിക്ക് സാധിച്ചു. ആര്‍ജെഡിക്കും അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് ഈ വിജയം. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനും ബിജെപിക്കും വന്‍തിരിച്ചടിയാണ് ഫലം. ആര്‍ജെഡിയുമായുള്ള മഹാസഖ്യം വിട്ട് അടുത്തിടെയാണ് നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയത്. ജഹനാബാദിലെ വിജയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ അഭിനന്ദിച്ചു. ഇത് വന്‍വിജയമാണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *