bp]nbn _nsP]nbv–t¡ä I\¯ ]cmPb¯n t\Xm¡sf A`n\µn¨v aaXm _m\ÀPn cwK¯v


ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്കേറ്റ കനത്ത പരാജയത്തില്‍ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും വിജയത്തിന് അഖിലേഷ് യാദവിനെയും മായാവതിയെയും ബീഹാറിലെ അരാരിയ, ജൊഹനാബാദ് മണ്ഡലങ്ങളിലെ വിജയത്തിന് ലാലുപ്രസാദ് യാദവിനെയുമാണ് മമതാ ബാനര്‍ജി അഭിനന്ദിച്ചത്. ഉത്തര്‍പ്രദേശിലെ വിജയത്തെ അന്ത്യത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിച്ച മമതാ ബാനര്‍ജി ബിഹാറിലേത് മഹത്തായ വിജയമെന്നും വിശേഷിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മമതാ ബാനര്‍ജിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഫുല്‍പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒന്നുചേര്‍ന്ന് മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു ഉത്തര്‍പ്രദേശിലേത്. അതേസമയം ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ സീറ്റില്‍ ആര്‍ജെഡി സഖ്യമാണ് മുന്നില്‍.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *