_nlmdnse `m_ph \nbak`m D]sXcsªSp¸n _nsP]n¡v hnPbw


പട്‌ന: ബിഹാറിലെ ഭാബുവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയുടെ റിങ്കി റാണി പാണ്ഡെ കോണ്‍ഗ്രസിന്റെ ശംഭു സിംഗ് പട്ടേലിനെയാണ് തോല്‍പ്പിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ഭാബുവ. സംസ്ഥാനത്ത് അരാരിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ജഹനാബാദ്, ഭാബുവ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അരാരിയയിലും ജഹനാബാദിലും തോല്‍വി നേരിട്ട ബിജെപി-ജെഡിയു സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ് ഭാബുവയിലെ വിജയം. ആര്‍ജെഡിയുമായുള്ള മഹാസഖ്യം വിട്ട് കഴിഞ്ഞ വര്‍ഷമാണ് നിതീഷ് കുമാര്‍ ബിജെപി പാളയത്തിലെത്തിയത്. 2015 ല്‍ ഇരുചേരിയിലായിരുന്നു നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും. ജെഡിയുവിന്റെ പ്രമോദ് കുമാര്‍ സിംഗിനെ 7,744 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ആനന്ദ് ഭൂഷണ്‍ പാണ്ഡെ തോല്‍പ്പിച്ചത്. 2017 നവംബര്‍ 30 ന് ആനന്ദ് ഭൂഷണ്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടുത്തിടെ ജെഡിയു ബിജെപി പാളയത്തില്‍ എത്തിയതോടെയാണ് ഇവിടെ കോണ്‍ഗ്രസുമായുള്ള ബിജെപിയുടെ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. അതേസമയം, ജഹനാബാദ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു ജഹനാബാദ്. ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ ജെഡിയുവിന്റെ അഭിരാം ശര്‍മയെ ആണ് തോല്‍പ്പിച്ചത്. 35,036 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചിരിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *