^pÂ]qÀ temIv–k`m aÞe¯nte¡v \S¶ D] sXcsªSp¸n _nsP]nbv¡v h³ tXmÂhn


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് വന്‍തിരിച്ചടി. സിറ്റിംഗ് സീറ്റില്‍ ബിജെപി വന്‍തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്രപ്രതാപ് സിംഗ് പട്ടേല്‍ ബിജെപിയുടെ കുശലേന്ദ്ര സിംഗ് പാട്ടിലിനെ 59, 613 വോട്ടുകള്‍ക്കാണ് തറപറ്റിച്ചത്. എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ യുപി ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2014 ല്‍ 3,08,308 വോട്ടുകള്‍ക്കായിരുന്നു മൗര്യ ഇവിടെ നിന്നും വിജയിച്ചത്. എസ്പിയുടെ ധരംരാജ് സിംഗ് പട്ടേലിനെയായിരുന്നു മൗര്യ തോല്‍പ്പിച്ചത്. സംസ്ഥാനത്ത് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് സിറ്റിംഗ് സീറ്റിലെ ഈ തോല്‍വി. ആകെ പോള്‍ചെയ്ത വോട്ടില്‍ എസ്പി സ്ഥാനാര്‍ത്ഥി നരേന്ദ്രപ്രതാപിന് 3,18,942 വോട്ടുകളും ബിജെപിയുടെ കുശലേന്ദ്രയ്ക്ക് 2,67,776 വോട്ടുകളും ലഭിച്ചു. സംസ്ഥാനത്തെ ഗൊരഖ്പൂര്‍ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഗൊരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *