sKmcJv]qÀ temIv–k`m aÞe¯n Fkv]nþ_nFkv]n kJy¯n\v Ahnizk\ob hnPbw


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് അവിശ്വസനീയ വിജയം. ഭരണകക്ഷിയായ ബിജെപിയെ നാണം കെടുത്തിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്ന ശത്രുക്കള്‍ വിജയം സ്വന്തമാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഭരണകക്ഷിയായ ബിജെപിക്കും വന്‍തിരിച്ചടി ആയിരിക്കുകയാണ് യുപി ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബിജെപി പരാജയപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ 21,881 വോട്ടുകള്‍ക്കാണ് തറപറ്റിച്ചിരിക്കുന്നത്. മണ്ഡത്തിലെ 29 വര്‍ഷം നീണ്ട ബിജെപി ആധിപത്യത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എസ്പി സ്ഥാനാര്‍ത്ഥിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. യുപു മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഗൊരഖ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014 ല്‍ യോഗി ആദിത്യനാഥ് 3,12,783 വോട്ടുകള്‍ക്ക് വിജയിച്ച ഗോരഖ്പൂരില്‍ അപ്രതീക്ഷിതവിജയമാണ് എസ്പി-ബിഎസ്പി സഖ്യം സ്വന്തമാക്കിയത്. 1989 മുതല്‍ ബിജെപിക്കൊപ്പം മാത്രം നിന്നിരുന്ന ഗോരഖ്പൂരാണ് ഇന്ന് മാറി ചിന്തിച്ചിരിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *