\ScmPsâ acWm´c NS§fpIfn ]s¦Sp¡p¶Xn\mbn iinIebv¡v ]Xn\©v Znhks¯ ]tcmÄ


ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ മരണാന്തര ചടങ്ങളുകളില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ കഴിയുന്ന എഐഎഡിംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ശശികല ഇതിനു മുന്‍പ് തന്നെ പരോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നവെങ്കിലും ഇന്നാണ് പരോള്‍ ലഭിച്ചത്. അനധികൃത സ്വത്ത് സമ്പാദകേസില്‍ പരപ്പ അഗ്രഹാര ജയിലിലാണ് ശശികലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍, വൃക്ക രോഗത്തെത്തുടര്‍ന്ന് നടരാജന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും ശശികലയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *