P½p Iivaocn s]meokv tÌj\v t\sc `oIcm{IaWw


ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് തിരിച്ചുവെടിവെച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ജമ്മുകശ്മീരില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഈ മാസം ആദ്യം വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. 13 ഭീകരരെയാണ് സൈന്യം വെടിവെച്ച് കൊന്നത്. മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 3 ജവന്‍മാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *