IXz tIkn ]XnIsf ]n´pW¨ ap³ a{´n¡v kzoIcWw


ശ്രീനഗര്‍: കത്വ കേസില്‍ പതികളെ പിന്തുണച്ച മുന്‍ മന്ത്രിക്ക് സ്വീകരണം. രാജി വെച്ച ചൗധരി ലാല്‍ സിംഗ് ജമ്മുവില്‍ റോഡ് ഷോ നടത്തുകയാണ്. കത്വ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നും, പ്രതികളെ നാര്‍ക്കോ ടെസ്റ്റിന് വിധേയരാക്കണമെന്നും ലാല്‍ സിംഗ് ആവശ്യപ്പെട്ടു. എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പിന്തുണച്ച് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തത് വന്‍ വിവാദമായിരുന്നു. രാജ്യത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയും വനം മന്ത്രി ചൗധരി ലാല്‍ സിംഗും രാജിവച്ചത്. പ്രദേശത്ത് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി തങ്ങളെ നിയോഗിച്ചതാണെന്ന് ലാല്‍ സിംഗും മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കത്വ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പിന്തുണച്ച് പരിപാടിയില്‍ പങ്കെടുത്തത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് രാജിവച്ച ബി.ജെ.പി മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *