hntZibm{Xbv¡v t]mIm³ kÂam³ Jm\v A\paXn


ന്യൂഡല്‍ഹി: വിദേശയാത്ര പോകാന്‍ സല്‍മാന്‍ ഖാന് അനുമതി നല്‍കി ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സല്‍മാന്‍ ഖാന്‍.രാജ്യം വിടരുത്, അടുത്ത മാസം7നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് സല്‍മാന് ജാമ്യം അനുവദിച്ചത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *