_m¦pIfn Bhiy¯n\v ]Waps­¶v Acp¬ sPbväv–en.


ന്യൂഡല്‍ഹി: നോട്ട് ക്ഷാമം താത്ക്കാലികം മാത്രമാണെന്നും ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില മേഖലകളില്‍ പണത്തിനായുള്ള അസാധാരണമായ ആവശ്യമാണ് ക്ഷാമത്തിന് കാരണമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് ക്ഷാമം ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും നോട്ട് ക്ഷാമത്തില്‍ ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നോട്ട് നിരോധനത്തിനു ശേഷം വീണ്ടും രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം നേരിടുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകളില്‍ പണമില്ല. ഉത്സവ കാലത്ത് ഏറെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണമെന്നാണ് നിഗമനം. നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു. പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *