]tcmÄ A\phZn¡p¶nsöv _nPp cm[mIrjW³; a\pjymhImi I½oj\v ]cmXn \ÂIn


തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് ബിജു പരാതി നല്‍കി. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നും ബിജുവിന്റെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അടുത്തിടെ ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കൽ ബോർഡിന് മുൻപിൽ ബിജുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു മെഡിക്കൽ ബോർഡിനു നൽകിയ 14 പേരുള്ള പട്ടികയിലായിരുന്നു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി. വിവിധ കേസുകൾക്കായി കോടതിയിൽ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. എന്നാൽ, ജയിൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും പലവട്ടം നടത്തിയ പരിശോധനയിൽ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *