iàamb agsb¯pSÀ¶v ]¼bmÀ IcIhnsªmgpIp¶p


റാന്നി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പമ്പയാര്‍ കരകവിഞ്ഞൊഴുകി. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മണല്‍പ്പുറം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ആറ്റില്‍ തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് കര്‍ക്കടകമാസ പൂജക്കായി ക്ഷേത്ര നട തുറക്കും. തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ത്രിവേണി പാലവും കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റാന്നി, എരുമേലി റോഡില്‍ ചെത്തോങ്കരയിലും വെള്ളം കയറിയിട്ടുണ്ട്. റാന്നിയിലെ ഹോണ്ടാ ഷോറൂം വെള്ളത്തില്‍ മുങ്ങി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *