പ്രഭാതവാർത്ത breaking news

C³UntKm FbÀsse³knsâ _kn\v Xo]nSn¨p

ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്.

ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്ന് വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *