പ്രഭാതവാർത്ത breaking news

\yqtbmÀ¡nse shSnhbv]n A©v t]À¡v ]cnt¡äp

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ സിറാക്യൂസിലുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. പ്രദേശത്ത് മരണാനന്തര കര്‍മങ്ങള്‍ക്കായി ഒത്തുകൂടിയവര്‍ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ ആരോഗ്യസ്ഥിതിയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറാക്യൂസ് ഡോട്ട് കോം എന്ന വാര്‍ത്താ വെബ്‌സൈറ്റാണ് വെടിവയ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ന്യൂയോര്‍ക്കില്‍ നിന്നു 402 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണു സൈറാക്യൂസ്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *