പ്രഭാതവാർത്ത breaking news

_nj¸v {^mt¦m apfbv¡ens\ s]meokv IÌUnbn Bhiys¸Spw

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. അറസ്റ്റിനു പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടത്തുക.
താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. വഅറസ്റ്റ് വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അറസ്റ്റ് വിവരം അറിഞ്ഞതോടെ ബിഷപ്പിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ജാമ്യത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ജാമ്യാപേക്ഷ തയ്യാറാക്കി. രണ്ടര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബിഷപ്പ് ഫ്രാങ്കോയെ ഏഴ് മണിക്കൂറിലധികം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ മറുപടികളില്‍ പലയിടത്തും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ വിലയിരുത്തിയിരുന്നു. അങ്ങനെയെങ്കില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യതയെന്നും മാധ്യമങ്ങളെ നേരത്തെതന്നെ അറിയിച്ചിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *