പ്രഭാതവാർത്ത breaking news

{In¡äv Xmcw apl½Zv janbpsS ap³ `mcy lko³ Plm³ tIm¬{Kkn tNÀ¶p


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹസീന്‍ ചേര്‍ന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ്് സഞ്ജയ് നിരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഹസിന്റെ രാഷ്ട്രീയ പ്രവേശനം.

മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ ഹസീന്‍ ജഹാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രസിഡന്റ് സഞ്ജയ് നിരുപം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഹസീന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസീന്‍ ഷമിയുമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഷ മിയില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിനായി കൊല്‍ക്കത്ത അലിപ്പുര്‍ കോടതിയില്‍ ഇവര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *