പ്രഭാതവാർത്ത breaking news

i_cnae {]Xntj[w: X{´nIpSpw_mwK§fS¡apÅhsc AdÌv sNbvXXn {]Xntj[w


പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ പന്തളം രാജകുടുംബാംഗങ്ങള്‍, തന്ത്രികുടുംബാംഗങ്ങളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. ഇവര്‍ ഇരുന്ന സ്ഥലത്ത് ബിജെപി നേതാക്കളായ എം.ടി. രമേശും കെ.സുരേന്ദ്രനും പ്രതിഷേധം തുടങ്ങി. നിലയ്ക്കലിലും സംഘര്‍ഷം തുടരുകയാണ്. മാധ്യമസംഘത്തിന് നേരെ കയ്യേറ്റമുണ്ടായി. റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തു.

റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന. നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനലിന്റെ ട്വീറ്റില്‍ പറയുന്നു. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു.മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമം നടന്നതായി പൂജ പ്രസന്ന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കുനേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പമ്പ ഗണപതി കോവിലിനു സമീപം നാമജപ സമരം നടത്തിവന്ന രാജകുടുംബാംഗങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തി നീക്കി. അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് എത്തിച്ചിരിക്കുന്നത്.  രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *