പ്രഭാതവാർത്ത breaking news

i_cnae hnjbw D¶bn¨v hÀKob {`m´·mÀ¡v P\§sf ]än¡m³ Ignªp: ISIw]Ån

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് കുറച്ച് ദിവസം വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ പറ്റിക്കാന്‍ കഴിഞ്ഞുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ വര്‍ഗീയവാദികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സുപ്രീംകോടതി വിധിയെ എതിര്‍ത്തു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് ജനം തിരിച്ചറിഞ്ഞു. ശബരിമലയില്‍ യുവതികളുടെ പ്രായം പരിഗണനാ വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മകരവിളക്കിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംമന്ത്രി പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *