പ്രഭാതവാർത്ത breaking news

tIma¬sh¯v ss{S_yqWense Øm\w PÌnkv F sI kn{In GsäSp¡nÃ

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ജസ്റ്റിസ് എ കെ സിക്രി ഏറ്റെടുക്കില്ല. സ്ഥാനം ഏറ്റെടുക്കാമെന്ന് സര്‍ക്കാരിന് നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു. വിരമിച്ച ശേഷം സിക്രിയ്ക്ക് പദവി ഉറപ്പാക്കിയത് വിവാദമായിരുന്നു. മുന്‍ സിബിഐ ഡയറകടര്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത സമിതിയില്‍ സിക്രി അംഗമായിരുന്നു.

മാര്‍ച്ച് നാലിനാണ് സിക്രി സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്. ആലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ സിക്രി പിന്തുണച്ചിരുന്നു. ഇതിനിടെ, സിക്രിക്ക് പദവി നല്‍കാന്‍ കേന്ദ്രം നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെയാണ് കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ ഇന്ത്യന്‍ പ്രതിനിധിയാകാന്‍ കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ അനുമതിയില്‍ നിന്ന് സിക്രി പിന്മാറിയത്. മാര്‍ച്ച് നാലിനാണ് സിക്രി സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *