പ്രഭാതവാർത്ത breaking news

J\\w Ahkm\n¸n¡Wsa¶ Bhiyw sFBÀC XÅn

തിരുവനന്തപുരം: ആലപ്പാട്ട് നടക്കുന്ന ഖനനം അവസാനിപ്പിക്കണമെന്ന സമരസമിതിയുടെ  ആവശ്യം തള്ളി സ്ഥലത്ത് ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്). ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഖനനം നടത്തുന്നതെന്നും ഐആര്‍ഇ വ്യക്തമാക്കി.

എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഖനനം. തീരത്തിന്റെ എല്ലാ സുരക്ഷയും ഐആര്‍ഇ ഉറപ്പാക്കിയിട്ടുണ്ട്. ആലപ്പാട് തീരത്തോട് ചേര്‍ന്ന് കടലാക്രമണം നേരിടുന്ന ഇടങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. പുലിമുട്ടുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഉള്‍നാടന്‍ ജലഗതാഗതപാതയ്ക്ക് വേണ്ടിയാണ് ഡ്രഡ്ജിംഗ് നടത്തുന്നതെന്നും ഐആര്‍ഇ വ്യക്തമാക്കി.

ആലപ്പാട് സമരം ഇന്നേയ്ക്ക് 75ാം ദിവസമാണ്. എന്നാല്‍, ആലപ്പാട് ഖനനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *