പ്രഭാതവാർത്ത breaking news

D¯c sImdnbsb XIÀ¯v Gjy³ I¸n J¯À {]oIzmÀ«dnÂ

ദോഹ: സ്‌ട്രൈക്കര്‍ അല്‍മോസ് അലിയുടെ മികവില്‍ ഉത്തര കൊറിയയെ തകര്‍ത്ത് ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ ഉത്തര കൊറിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണു ഖത്തര്‍ പരാജയപ്പെടുത്തിയത്. മുന്നേറ്റ നിരയില്‍ അക്രം അഫിഫ് അല്‍മോസ് അലി കൂട്ടുകെട്ടായിരുന്നു ഖത്തറിന്റെ വിജയത്തില്‍ നിര്‍ണായകം. 4 ഗോള്‍ നേടിയ അല്‍മോസ് അലി(9,11,56,60 മിനിറ്റുകള്‍)യാണു കളിയിലെ താരം.

ബൗലേം കൗഖി(43), അബ്ദുല്‍കരീം ഹസ്സന്‍(68) എന്നിവര്‍ ഓരോ ഗോള്‍ നേടി. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ 6 പോയിന്റുമായി ഖത്തര്‍ ഒന്നാമതെത്തി. ആദ്യ മല്‍സരത്തില്‍ ഖത്തര്‍ ലെബനനെ പരാജയപ്പെടുത്തിയിരുന്നു(20). ഇ ഗ്രൂപ്പില്‍ നിന്ന് സൗദി അറേബ്യയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാനുള്ള ഖത്തര്‍ സൗദി മല്‍സരം 17നു നടക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *