വ്യാ​ജ തൊ​ഴി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി സി​യാ​ൽ അ​ധി​കൃ​ത​ർ

കൊ​ച്ചി: കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്‍റെ (സി​യാ​ൽ) പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​ജ തൊ​ഴി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി സി​യാ​ൽ അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ഏ​ജ​ൻ​സി​ക​ളും വ്യ​ക്തി​ക​ളും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ സ​മീ​പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് സി​യാ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്.

സി​യാ​ലി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി ത​സ്തി​ക​ക​ൾ ഒ​ഴി​വു​ണ്ടെ​ന്നും അ​തി​നാ​യി ത​ങ്ങ​ൾ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തെ​ന്നും കാ​ണി​ച്ച് ചി​ല ഏ​ജ​ൻ​സി​ക​ളും തൊ​ഴി​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. പ്രാ​ഥ​മി​ക അ​ഭി​മു​ഖ​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ നി​ശ്ചി​ത തു​ക ഈ ​ഏ​ജ​ൻ​സി​ക​ൾ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ദി​വ​സ​വും സി​യാ​ലി​ന് ല​ഭി​ക്കു​ന്ന​ത്. <br> <br> നി​ല​വി​ൽ സി​യാ​ലി​ലോ ഉ​പ​സ്ഥാ​പ​ന​ങ്ങ​ളി​ലോ തൊ​ഴി​ൽ ഒ​ഴി​വു​ക​ളി​ല്ല. ഭാ​വി​യി​ൽ ഒ​ഴി​വു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും www.cial.aero എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ ത​സ്തി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തെ​ന്നും നി​ല​വി​ൽ ഒ​ഴി​വു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വെ​ബ്‌​സൈ​റ്റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ങ്ക് മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യും സി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. .

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *