പ്രഭാതവാർത്ത breaking news

Zn BI-vknUâ ss{]w an\nÌÀ: A\p]w tJÀ, A£bv J¶ F¶nhÀs¡Xnsc tIkv

പാ​റ്റ്ന: ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​നു​പം ഖേ​ർ, അ​ക്ഷ​യ് ഖ​ന്ന എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​ർ​ക്കെ​തി​രേ കേ​സ്. ജി​ല്ലാ കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നേ​താ​ക്ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നു കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ സു​ധീ​ർ കു​മാ​ർ ഓ​ജ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജ​യ് ബാ​റു​വി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ ക​ഴി​ഞ്ഞ മാ​സം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. അ​നു​പം ഖേ​ർ മ​ൻ​മോ​ഹ​ന്‍റെ വേ​ഷം കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ അ​ക്ഷ​യ് ഖ​ന്ന സ​ഞ്ജ​യ് ബാ​റു​വാ​യി വേ​ഷ​മി​ട്ടു. ജ​ർ​മ​ൻ ന​ടി സൂ​സ​ൻ ബെ​ർ​നെ​റ്റാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ബി​ജെ​പി ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. പ​ത്തു വ​ർ​ഷം ഇ​ന്ത്യ​യെ ത​ട​വി​ലാ​ക്കി​യ കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​തെ​ന്ന് ബി​ജെ​പി ട്വീ​റ്റ് ചെ​യ്തു. 2014 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് സി​നി​മ​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ ബാ​റു​വി​ന്‍റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി കോ​ണ്‍​ഗ്ര​സി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *