പ്രഭാതവാർത്ത breaking news

temIv–k`m sXcsªSp¸n Hcpkoäv thWw Dd¨ \ne]mSn temàm{´nIv P\XmZÄ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുസീറ്റ് വേണം ഉറച്ച നിലപാടില്‍ ലോക്താന്ത്രിക് ജനതാദള്‍. പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള കോഴിക്കോടോ വടകരയോ നല്‍കണമെന്നാണ് ലോക് താന്ത്രിക് ജനതാദളിന്റെ ആവശ്യം. എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കിയതുകൊണ്ട് പാര്‍ട്ടിക്ക് ലോക്‌സഭാസീറ്റ് നിഷേധിക്കാനാവില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ ലോക്‌സഭാ സീറ്റ് നല്‍കില്ലെന്ന ധാരണയില്ല. ഒരു സീറ്റെന്ന ആവശ്യം ഇടതുമുന്നണി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും ശബരിമല വിഷയം ദോഷം ചെയ്യില്ലെന്നും ലോക്താന്ത്രിക് ജനതാദള്‍ വിലയിരുത്തുന്നു. ഇടതുമുന്നണിയില്‍ നിലയുറപ്പിച്ചിരുന്ന ജെഡിഎസുമായി ലോക്താന്ത്രിക് ജനതാദളിന്റെ ലയനം സമീപഭാവിയില്‍ സാധ്യമല്ലെന്നാണ് വര്‍ഗീസ് ജോര്‍ജിന്റെ നിലപാട്.

ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം ലോക്‌സഭയിലേക്ക് ഒരു സീറ്റ് ലഭിച്ചിരുന്നുവെന്നും ഇപ്പോഴും ഒരു സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ലോക്താന്ത്രിക് ജനതാദളിന്റെ നിലപാട്. പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള മലബാറിലെ ഏതെങ്കിലും സീറ്റുകള്‍ വേണമെന്നതാണ് ലോക്താന്ത്രിക് ജനതാദളിന്റെ ആവശ്യം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *