Acnbn jp¡qÀ: kn_nsF Ipä]{Xw Xeticn tImSXn C¶v ]cnKWn¡pw

തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കും ഷുക്കൂറിന്റെ കുടുംബത്തിനും ഇന്ന് നിര്‍ണായകം. സിബിഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെ കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും. രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇന്നും കോടതിയില്‍ നിര്‍ണായക നീക്കങ്ങളുണ്ട്. ഇന്ന് സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികള്‍ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും.

നേരത്തെ കണ്ടെത്തി സമര്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകര്‍ ഉയര്‍ത്തുമെന്നതാണ് ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതല്‍ ഹര്‍ജി തയാറായിക്കഴിഞ്ഞു.

സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതില്‍ തീരുമാനമറിഞ്ഞ ശേഷമാകും എറണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എന്നാല്‍ വിടുതല്‍ ഹര്‍ജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല. പുതിയ യാതൊന്നും ഇല്ലെന്നും രാഷ്ട്രീയക്കളിയാണ് പിറകിലെന്നും ആരോപിച്ച കുറ്റപത്രത്തിന്മേല്‍ കോടതിയില്‍ ഇന്ന് നടക്കുന്ന എല്ലാ നീക്കങ്ങളും നിര്‍ണായകമാണ്.

അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട പി ജയരാജനടക്കമുള്ള പ്രതികള്‍ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയില്‍ ഹാജരാകും. വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തില്‍ സിബിഐ തന്നെ മുന്‍കൈയെടുത്ത് കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *