പ്രഭാതവാർത്ത breaking news

F.sF.kn.knbnse Xq¸pImÀ¡pw NmbsIm­phcp¶hÀ¡pw koäv \ÂIm\mhnsöpÅ {]kwKw hS¡\v hn\bmbn

ന്യൂഡല്‍ഹി: സോണിയ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വെച്ച് ഒരു മലയാളി ബ്ലോക്ക് പ്രസിഡന്റ് എ.ഐ.സി.സിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്ന് തനി ഹിന്ദിയില്‍ ഒരു പ്രസംഗം നടത്തിയത്. ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ എംഎം മണിക്കെതിരെ മത്സരിച്ച സേനാപതി വേണുവായിരുന്നു ഈ ഒറ്റ പ്രസംഗത്തിലൂടെ താരമായി മാറിയ നേതാവ്. 2009ല്‍ തൃശൂരില്‍ മത്സരിക്കാന്‍ കണ്ണുംനട്ടിരുന്ന ടോംവടക്കനെ ഉന്നംവെച്ചായിരുന്നു വേണു ഇത്തരത്തില്‍ പ്രസംഗം നടത്തിയത്.

2009 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പലരേയും ഞെട്ടിച്ച ഈ പ്രസംഗം. ഏതായാലും വേണുവിന്റെ അന്നത്തെ പ്രസംഗമാണ് ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കുന്നതിന് കാരണങ്ങളിലൊന്ന്. സീറ്റ് നിഷേധിച്ചതോടെ ടോം വടക്കന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായി കൂടുതല്‍ അകല്‍ച്ചയിലായി.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വടക്കന്‍ പലതവണ ഹൈക്കമാന്‍ഡ് വഴി കേരളത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചിരുന്നെങ്കിലും കേരളത്തിലെ നേതാക്കള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ് തന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയോടെ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ മത്സരിക്കാനുള്ള മോഹം പൂവണിയുമോ എന്നേ അറിയാനുള്ളൂ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംസ്ഥാനത്തെ ഒരു നേതാവിനെ പാളയത്തിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചതെന്നതും ശ്രദ്ധേയമാണ്. തൃശൂര്‍ തന്നെയാണ് വടക്കന്റെ ലക്ഷ്യം. എന്നാല്‍ ബിജെപി കേരള നേതാക്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതും കണ്ടറിയണം. തൃശൂരല്ലെങ്കില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കാനും സാധ്യതയുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *