പ്രഭാതവാർത്ത breaking news

_nsP]n ]«nIbn Imcyamb amäw thWsa¶v tI{µ t\XrXzw

ന്യൂഡല്‍ഹി: ബിജെപി പട്ടികയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. താല്‍പ്പര്യപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന കൂടുതല്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. ആറ്റിങ്ങലില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ പാലക്കാടിന് വേണ്ടി സമ്മര്‍ദ്ദംതുടരുകയാണ്.

കോഴിക്കോട് നില്‍ക്കില്ലെന് എം ടി രമേശ് വിശദമാക്കി. ത്യശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാന്‍ വൈകുകയാണ്. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

തുഷാര്‍ വെള്ളാപ്പളിയും അമിത് ഷായുമായുമായുള്ള ചര്‍ച്ചയും നീണ്ടു പോവുകയാണ്. അമിത് ഷായുമായുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച്ചക്ക് ഇത് വരെ സമയം ലഭിച്ചിട്ടില്ല. അതേസമയം ആരെല്ലാം മത്സരിക്കണം എന്ന് തീരുമാണിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് വ്യക്തമാക്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *