പ്രഭാതവാർത്ത breaking news

kpja kzcmPv amenZzo]nÂ.

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

വിദേശകാര്യമന്ത്രി ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, ധനകാര്യ വകുപ്പ് മന്ത്രി ഇബ്രാഹിം അമീര്‍, ആസൂത്രണവകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം, ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, ഗതാഗത വകുപ്പ് മന്ത്രി ഐഷത്ത് നഹുള, കലാസാംസ്കാരിക വകുപ്പ് മന്ത്രി യുമ്ന മൗമൂന്‍, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ ഹുസ്സൈന്‍ റഷീദ് ഹസന്‍ തുടങ്ങി മാലിദ്വീപിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി സുഷമ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. .

മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയും മാലിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ചൈനയുമായി മാലി വിവിധ കരാറുകളില്‍ ഒപ്പ് വയ്ക്കുകയും പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ മാലിദ്വീപുമായുള്ള സൗഹാര്‍ദ്ദപരമായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സൊളി നേടിയ അട്ടിമറി വിജയം ഇന്ത്യയുടെ വലിയ നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *