പ്രഭാതവാർത്ത breaking news

tXmakv NmgnImS\mbn {]NmcW¯n\nd§psa¶v ]n.sP tPmk^v

തൊടുപുഴ: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്. തോമസ് ചാഴികാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടി. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ പിന്തുണ ഉറപ്പിച്ചാണ് തോമസ് ചാഴികാടന്‍ മടങ്ങിയത്.

രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കൂടിക്കാഴ്ച. താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത തോമസ് ചാഴികാടനെ നിറപുഞ്ചിരിയോടെയാണ് പി.ജെ ജോസഫ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്. ഗ്രൂപ്പ് നോക്കാതെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്ന് പിജെ.യുടെ ഉപദേശവും.

പിന്നീട് അടച്ചിട്ട മുറിയില്‍ പത്ത് മിനിറ്റ് ചര്‍ച്ച. അതിനു ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു. മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴിക്കാടനു വേണ്ടി കോട്ടയത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും പി.ജെ ജോസഫ്.

കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ കൈ അടയാളം പോലും ഇടുക്കിയില്‍ ഓഫര്‍ നല്‍കിയിട്ടും, അത് സ്വീകരിക്കാതെ കേരളാ കോണ്‍ഗ്രസില്‍ തുടരുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭാവിയില്‍ വേരോട്ടം ഉണ്ടാക്കാനാകുമെന്നാണ് പി.ജെ ജോസഫിന്റെ വിശ്വാസം. സ്ഥാനാര്‍ത്ഥിത്വ നിഷേധവും പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളും ഭാവിയില്‍ ഗുണകരമാകുമെന്ന് പി.ജെ ജോസഫ് കണക്ക് കൂട്ടുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *